സ്വന്തം ലേഖകന്‍
സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് 30 ദിവസത്തേക്ക് നിക്ഷേപകര്‍ക്ക് 50,000 രൂപ മാത്രമെ യെസ് ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയൂ. ബാങ്കിന്‍റെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടെ ലയനം അല്ലെങ്കില്‍ പുനഃസംഘടന എന്നിവയിലൂടെ യെസ് ബാങ്കിനെ രക്ഷിച്ചെടുക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്.

