വന്‍ സാമ്പത്തിക മാറ്റങ്ങള്‍ക്ക് രണ്ടാം മോദി സര്‍ക്കാര്‍

സ്വന്തം ലേഖകന്‍

പുതിയ സര്‍ക്കാരിന്‍റെ ആദ്യ നൂറ് ദിനങ്ങല്‍ വന്‍ സാമ്പത്തിക മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തൊഴില്‍ നിയമങ്ങള്‍, സ്വകാര്യവത്കരണ നീക്കങ്ങള്‍, വ്യവസായ വികസനത്തിനായുള്ള ലാന്‍ഡ് ബാങ്കുകളുടെ രൂപീകരണം എന്നിവയായിരിക്കും പ്രധാനപ്പെട്ട മാറ്റങ്ങളെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് ഏറെ സൗജന്യങ്ങള്‍ അനുവദിക്കും. ചില പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായി സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും. ഇന്ത്യയിലെ സങ്കീര്‍ണമായ തൊഴില്‍ നിയമങ്ങളില്‍ പാര്‍ലമെന്‍റിലെ ആദ്യ സമ്മേളനത്തില്‍ തന്നെ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആസൂത്രണ കമ്മീഷന് പകരം മോദി കൊണ്ടുവന്ന നീതി ആയോഗിന്‍റെ വൈസ് ചെയര്‍മാനായ രാജീവ് കുമാറിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.