പാഠപുസ്തകങ്ങളില്‍ ക്യൂ ആര്‍ കോഡ്: പുതിയ സംവിധാനവുമായി വിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകന്‍

സ്കൂള്‍ പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു ആര്‍ കോഡ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം പാഠപുസ്തകങ്ങളില്‍ കൊണ്ടുവരുന്നത്. സ്മാര്‍ട് ഫോണിന്‍റെയോ ടാബിന്‍റേയോ സഹായത്തോടെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാം. മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍സിഡി പ്രൊജക്ടറിലൂടെ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പാഠപുസ്തകങ്ങളിലെ പുതിയ പരിഷ്കാരത്തെക്കുറിച്ചുളള വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ചത്.