വിദേശത്തേക്ക് മരുന്ന് എത്തിക്കാന്‍ കൊറിയര്‍ സംവിധാനം

സ്വന്തം ലേഖകന്‍

 

വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകള്‍ കൊറിയര്‍ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചു. ഡിഎച്എല്‍ കൊറിയര്‍ കമ്പനിയാണ് മരുന്ന് എത്തിക്കാനുള്ള സന്നദ്ധത നോര്‍ക്ക റൂട്ട്സിനെ അറിയിച്ചത്.

 

പാക്ക് ചെയ്യാത്ത മരുന്ന്, ഒറിജിനല്‍ ബില്‍ ,മരുന്നിന്‍റെ കുറിപ്പടി, അയയ്ക്കുന്ന ആളിന്‍റെ അധാര്‍ കോപ്പി എന്നിവ കൊച്ചിയിലെ ഡിഎച്എല്‍ ഓഫീസില്‍ എത്തിക്കണം. വിദേശത്തുള്ള വിലാസക്കാരന് ഡോര്‍ ടു ഡോര്‍ വിതരണ സംവിധാനം വഴി മരുന്ന് എത്തിക്കും.



രണ്ടു ദിവസത്തിനകം റെഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ ഡിഎച്എല്‍ ഓഫീസുകള്‍ പ്രവര്‍ത്തന ക്ഷമമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 9633131397 നമ്പറില്‍ലഭിക്കും.