കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ബസ് ക്ലിനിക്കാക്കി കര്‍ണാടക

സ്വന്തം ലേഖകന്‍

 

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ്സിനെ മൊബൈല്‍ ക്ലിനിക്ക് ആക്കി മാറ്റി കര്‍ണാടക സര്‍ക്കാര്‍. മൊബൈല്‍ ഫിഫര്‍ ക്ലിനിക്കില്‍ രോഗിക്ക് കിടക്കാനുള്ള ബെഡ് സജ്ജീകരിച്ചിട്ടുണ്ട്. മെഡിസിന്‍ ബോക്സ്, വാഷിംഗ് ബേസിന്‍, സാനിന്‍റൈസര്‍, ഫാന്‍ തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ.എസ്.ആര്‍.ടി.സിക്കകത്ത് സജ്ജമാക്കിയിട്ടുണ്ട്.

 

കെ.എസ്.ആര്‍.ടി.സിയെ ക്ലിനിക്ക് ആക്കി മാറ്റാന്‍ 50000 രൂപയാണ് ചെലവ് വന്നതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് പുതിയതായി 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 489 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 18 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. 153 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.