സ്വന്തം ലേഖകന്‍
ഡല്‍ഹിയില്‍ കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക്നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നാല് കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കിവരുന്നുണ്ടെന്നും ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് പുറത്തുവരുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.
'ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ മാത്രമാണിവ. ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല.പക്ഷെ പ്രതീക്ഷാ കിരണങ്ങള്‍ ഇവ നമുക്ക് നല്‍കുന്നു', കെജ്രിവാള്‍ പറഞ്ഞു.

