പ്രവാസി നിക്ഷേപ പദ്ധതികള്‍ക്ക് പ്രത്യേക കമ്പനി

സ്വന്തം ലേഖകന്‍

പ്രവാസി നിക്ഷേപ കമ്പനി (എന്‍.ആര്‍.കെ. ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ്) രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്രവാസി മലയാളികള്‍ക്ക് 74 ശതമാനം ഓഹരി പങ്കാളിത്തം നല്‍കുന്ന കമ്പനിയില്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരിയാണ് ഉണ്ടാവുക. എന്‍.ആര്‍.ഐ. ടൗണ്‍ഷിപ്പ്, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ലോക കേരള സഭ പ്രവാസി നിക്ഷേപ കമ്പനി ആരംഭിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചു.