സ്വന്തം ലേഖകന്‍
ജയിലറയില്‍ നിന്നും വിലക്കുറവിന്‍റെ ഓഫറുമായി 'ഫ്രീഡം കോംബോ ലഞ്ച്'. ഫുഡ് ആന്‍ഡ് സേഫ്രി കമ്മീഷണര്‍ ജി ജയശ്രീ ആദ്യ കോംബോ പാഴ്സല്‍ ഡെലിവറി ബോയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഇതിന്‍റെ ഭാഗമായി തൂശനിലയില്‍ ഇനി ബിരിയാണി സദ്യ കഴിക്കാം. 300 ഗ്രാം ബിരിയാണ്, ഒരു പൊരിച്ച കോഴിക്കാല്‍, സാലഡ്, അച്ചാര്‍, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, ഒരു കപ്പ് കേക്ക്, ഒരു കുപ്പി വെളളം എന്നിവ 127 രൂപയ്ക്ക് ഇനി ഓണ്‍ലൈനില്‍ ലഭിക്കും. വെളളം വേണ്ടായെങ്കില്‍ 117 രൂപ കൊടുത്താല്‍ മതി. ഇലയിലൊരു ഓണ്‍ലൈന്‍ ബിരിയാണി എന്നത് രാജ്യത്ത് തന്നെ ആദ്യമാണ്. ഇതെല്ലാം പുനരുപയോഗ സാധ്യമായ പേപ്പര്‍ ബാഗിലാണ് എത്തുക എന്നതാണ് ഇതിന്‍റെ ആകര്‍ഷണീയത.
വിയ്യൂരില്‍ തടവുക്കാരുടെ ഉല്‍പ്പന്നങ്ങള്‍ ഏറെയുണ്ട്. അതിലേക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ബിരിയാണി സദ്യയുമെത്തിയിരിക്കുന്നത്. സെന്‍ട്രല്‍ പ്രിസണ്‍ സൂപ്രണ്ട് നിര്‍മ്മലാനന്ദന്‍ നായര്‍, ജോയിന്‍റ് സൂപ്രണ്ട് കെ അനില്‍കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് എം എം ഹാരീസ്, ഫുഡ് സേഫ്രി ഓഫീസര്‍ ഡോ. രേഖാ മോഹന്‍, ഓണ്‍ലൈന്‍ സെയില്‍സ് ടീം സ്വഗ്ഗി. കൂടെ പുതുതായി നിയമിക്കപ്പെട്ട സ്ക്കോര്‍പിയോണ്‍ കമ്മാന്‍ഡേറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

