കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പും

സ്വന്തം ലേഖകന്‍

കേരളത്തിലും റോബോട്ടുകള്‍ ഭക്ഷണം വിളമ്പാന്‍ തയ്യാറെടുക്കുന്നു. സിനിമാ താരം മണിയന്‍ പിള്ള രാജുവും സുഹൃത്തുക്കളും ചേര്‍ന്ന് കണ്ണൂരില്‍ തുടങ്ങുന്ന 'ബീ അറ്റ് കിവിസോ' എന്ന് പേരുള്ള ഭക്ഷണശാലയിലാണ് റോബോട്ടുകള്‍ ഭക്ഷണം വിളമ്പുക.

 

അലീന, ഹെലന്‍, ജെയിന്‍ എന്നീ മൂന്ന് റോബോട്ടുകളാണ് കസ്റ്റമേഴ്സിനെ സ്വീകരിക്കാന്‍ ഹോട്ടലിലുണ്ടാവുക. ഇവരാണ് തീന്‍മേശകളില്‍ ഭക്ഷണമെത്തിക്കുന്നതും. ആദ്യം പ്രോഗ്രാം ചെയ്തുവെച്ച സെന്‍സറുകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകളാണ് ഇവ. ഭക്ഷണവുമായുള്ള യാത്രക്കിടയില്‍ വഴിയില്‍ തടസ്സങ്ങളുണ്ടായാല്‍ അത് മാറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും റോബോട്ടുകള്‍ പുറപ്പെടുവിക്കും.

 

ഓര്‍ഡര്‍ നല്‍കി കഴിഞ്ഞാല്‍, ഭക്ഷണത്തോടു കൂടിയ ഒരു ട്രേ അടുക്കളയില്‍ നിന്നും റോബോകളുടെ കൈകളില്‍ വയ്ക്കും. പ്രോഗ്രാം ചെയ്തതപോലെ, റോബോട്ട് നേരിട്ട് ഭക്ഷണം നല്‍കേണ്ട പ്രത്യേക ടേബിളിലേക്ക് പോകും. തുടര്‍ന്ന് സര്‍, നിങ്ങളുടെ ഭക്ഷണം തയ്യാറാണ് എന്ന് റോബോട്ട് പറയും.