സ്വര്‍ണത്തിന് ചരിത്രത്തിലെ ഉയര്‍ന്ന വില: പവന് 25,920 രൂപ

സ്വന്തം ലേഖകന്‍

സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. പവന് 200 രൂപ വര്‍ദ്ധിച്ചു 25,920 രൂപയായി. ഗ്രാമിന് 3240 രൂപ. 25,800 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ കുറവ് വരുത്തുമെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചുകയറിയത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്‍റെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതും രാജ്യത്തെ സ്വര്‍ണവില കൂടാന്‍ ഇടയാക്കി. പത്തില്‍ നിന്ന് 12 .5 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്. മൂന്ന് ശതമാനം ജി.എസ്.ടി കൂടി ചേരമ്പോള്‍ ഇന്ത്യയില്‍ മൊത്തം നികുതി 15 .5 ശതമാനമാകും.