സ്വന്തം ലേഖകന്‍
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ നിര്‍മിക്കുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്‍റിന് അംഗീകാരം ലഭിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്‍റ് അംഗീകരിച്ചത്. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.
കൊച്ചുവേളി മുതല്‍ തിരൂര്‍ വരെ പുതിയ ലൈന്‍ നിര്‍മ്മിക്കും. തിരൂര്‍ മുതല്‍ കാസര്‍കോഡ് വരെ നിലവിലുള്ള ലൈനിന് സമാന്തരമായി പുതിയ പാത വേണ്ടിവരും. കൊച്ചുവേളിയില്‍ പുതിയ റെയില്‍ സമുച്ഛയം പണികഴിപ്പിക്കും. കൊച്ചുവേളി മുതല്‍ തിരൂര്‍ വരെ ഒന്‍പത് പുതിയ സ്റ്റേഷനുകള്‍ ഹൈസ്പീഡ് റെയില്‍ പദ്ധതിക്കായി വേണ്ടിവരും.

