സ്വന്തം ലേഖകന്‍
ഫോണില്‍ ചാര്‍ജ് തീര്‍ന്നു പോകുന്നതിന് പരിഹാരവുമായി ചൈനീസ് സ്മാര്‍ട്ഫോണ്‍ ഷാവോമി. ഫോണിന് പിറകില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ച സ്മാര്‍ട്ഫോണ്‍ പുറത്തിറക്കാന്‍ പേറ്റന്‍റ് സ്വന്തമാക്കിയിരിക്കുകയാണ് ഷാവോമി. ഫുള്‍സ്ക്രീന്‍ ഡിസ്പ്ളേ
സ്മാര്‍ട്ഫോണ്‍ ആയിരിക്കും ഇതെന്ന് പുറത്തുവന്ന രൂപരേഖ വ്യക്തമാക്കുന്നു.
സോളാര്‍ പാനല്‍ ഉണ്ടെങ്കിലും ഫോണ്‍ കനം വര്‍ധിച്ചിട്ടില്ല. ഇതില്‍ നിന്നും ബാറ്ററി ചെറുതായിരിക്കുമെന്ന് അനുമാനിക്കാം. സോളാര്‍ പാനല്‍ ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഫോണില്‍ ബാറ്ററിയുടെ വലിപ്പം കുറയ്ക്കുന്നതില്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ പുതിയ ഫോണുമായി ബന്ധപ്പെട്ട് ഷാവോമി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

