ദുരിതപ്പേമാരിയില്‍ എന്തിനും ഏതിനും കേരള റസ്ക്യു മിഷന്‍ വെബ്സൈറ്റ്

സ്വന്തം ലേഖകന്‍

പേമാരിയില്‍ മുങ്ങിനില്‍ക്കുന്ന കേരളത്തിന് സഹായകരമായി കേരള റസ്ക്യു മിഷന്‍ വെബ് സൈറ്റ്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ഇടപെടലുകളാണ് കേരള റസ്ക്യു മിഷന്‍ വെബ് സൈറ്റ് ചെയ്യുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുക എന്നതാണ്വെബ് സൈറ്റിന്‍റെ ലക്ഷ്യം.

സൈറ്റില്‍ ലഭ്യമായ സേവനങ്ങള്‍

1. അപകടകരമായ അവസ്ഥയില്‍ ഉള്ളവര്‍ക്ക് സഹായം അഭ്യര്‍ഥിക്കാം

2. കാണാതായ വ്യക്തികളുടെ വിവരങ്ങള്‍ തിരയാം

3. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ വിവരങ്ങള്‍

4. സംഭാവന/ അവശ്യ സാധനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാം

5. ഓരോ ജില്ലകളിലും ഉള്ള ആവശ്യങ്ങളും, അവ എത്തിക്കേണ്ട സ്ഥലങ്ങളും അറിയാം

6. വോളണ്ടിയര്‍മാര്‍ / സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം

7. സഹായം ആവശ്യമായ സ്ഥലങ്ങളുടെ വിവരങ്ങള്‍. ലൊക്കേഷന്‍ ആയിട്ട് ഈ സ്ഥലങ്ങള്‍ മാപ്പില്‍ കാണുവാന്‍ സാധിക്കും

8. സ്വകാര്യ റിലീഫ് / കളക്ഷന്‍ സെന്‍ററുകളുടെ വിവരങ്ങള്‍