സ്വന്തം ലേഖകന്‍
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ കൂട്ടി. ദമാമിലേക്കും കുവൈത്തിലേക്കും ഒരു ലക്ഷം രൂപയോളമാണ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിഞ്ഞതോടെയുള്ള തിരക്ക് മുതലെടുത്താണ് നിരക്ക് വര്‍ധന. സെപ്തംബര്‍ ആദ്യവാരം ഗള്‍ഫില്‍ സ്കൂളുകള്‍ തുറക്കുന്നതിനാല്‍ നാട്ടില്‍നിന്ന് മടങ്ങുന്നവരും ബക്രീദ് കഴിഞ്ഞ് മടങ്ങുന്നവരുമാണ് വിമാനക്കമ്പനികളുടെ കൊള്ള നിരക്ക് കാരണം വലയുന്നത്. ഓണ സീസണ്‍ ആയതിനാല്‍ നിരക്കുവര്‍ധന ഇനിയും തുടര്‍ന്നേക്കും.
ഗള്‍ഫ് മേഖലയില്‍ ശരാശരി 5000 മുതല്‍ 10000 രൂപവരെ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ അഞ്ചിരട്ടിയിലധികമായി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള നിരക്കും കൂട്ടിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ വിമാനക്കമ്പനികളും നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ട്.

