എസ്.ബി.ഐ.ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു

സ്വന്തം ലേഖകന്‍

ഇന്ത്യയിലെ വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ. ഈ തീരുമാനം കൈകൊണ്ടത്. എസ്.ബി.ഐ.യുടെ യോനോ പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്ന് ബാങ്ക് ചെയര്‍മാന്‍ രജ്നീഷ് പറയുന്നു.

 

ഡെബിറ്റ് കാര്‍ഡില്ലാതെ തന്നെ യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കാനും ഇടപാടുകള്‍ നടത്താനും കഴിയും. ഇതിനോടകം 68,000 യോനോ കാഷ് പോയിന്‍റുകള്‍ എസ്.ബി.ഐ. തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്നു കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉള്ളത്.