സ്വന്തം ലേഖകന്‍
സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന താല്‍കാലിക വിലക്ക് പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മേധാവി കെ.ബിജു ഐ.എ.എസ് പുറപ്പെടുവിച്ചു. ഖനനം മൂലമുള്ള ദുരന്ത സാധ്യത ഒഴിവാക്കുന്നതിനാണ് വീട്, കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നത് അടക്കമുള്ള എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. തീവ്ര മഴ കുറഞ്ഞ സാഹചര്യത്തിലും കേരള ദുരന്തനിവാരണ അതോറിറ്റി എല്ലാവിധ ജാഗ്രതാ നിര്‍ദേശങ്ങളും പിന്‍വലിച്ച സാഹചര്യത്തിലും മണ്ണിലെ ഈര്‍പ്പം കുറഞ്ഞതും കണക്കിലെടുത്താണ് വിലക്ക് നീക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്.

