സ്വന്തം ലേഖകന്‍
കേരള സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി നിലവിലുള്ള നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തും. സമൂഹത്തിലെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കുമെന്നുള്ള സര്‍ക്കാര്‍ നയമാണ് സ്ത്രീകള്‍ക്ക് ഡ്രൈവര്‍മാരാവാന്‍ അവസരമൊരുക്കിയത്.
ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് പുറമെ വെള്ളി, വെങ്കലം നേടിയവര്‍ക്കും ജോലി നല്‍കും. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അംഗീകരിച്ചു.

