സ്വന്തം ലേഖകന്‍
ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ ലോക ശരാശരിയേക്കാള്‍ കൂടുതലാണ് ഇന്ത്യക്കാരുടെ ഉപയോഗമെന്ന് റിപ്പോര്‍ട്ട്. ട്രായ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരുടെ ശരാശരി ഡാറ്റ ഉപയോഗം 9.73 ജിബിയാണ്. ലോകത്തെ മൊത്തം ശരാശരി 4 ജിബിയും. ഡാറ്റയ്ക്കായി ഇന്ത്യക്കാര്‍ ചെലവഴിക്കുന്ന തുകയില്‍ നാലു വര്‍ഷത്തിനിടെ വലിയ കുറവും ഉണ്ടായി. 2015ല്‍ ഒരു ജിബിക്ക് 226 രൂപയായിരുന്നെങ്കില്‍ ഇന്ന് ശരാശരി 11. 78 രൂപമാത്രം ചെലവാക്കിയാല്‍ മതിയാകും. ഡാറ്റ ഉപയോഗത്തിലെ ഈ കുതിച്ചുചാട്ടത്തിനു കാരണമായി ട്രായ് പറയുന്നത് എല്‍ടിഇയുടെ വരവാണ്. 2016 ല്‍ ജിയോയുടെ വരവോടെയാണ് ഈ മാറ്റമെന്നും ട്രായ് പറയുന്നു. 2018 ലെ മൊത്തം ഡാറ്റ ഉപഭോഗത്തില്‍ 83.85 ശതമാനം 4ജിയാണ്. 2020 ഓടെ 5ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

