ഇന്ത്യയില്‍ 1000 കോടി നിക്ഷേപിക്കാന്‍ ആപ്പിള്‍

സ്വന്തം ലേഖകന്‍

ഇന്ത്യയില്‍ 1000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ആപ്പിള്‍. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍ തുറക്കുന്നതിന് വേണ്ടിയാണ് നിക്ഷേപം.മെട്രോ നഗരങ്ങളില്‍ മൂന്ന് റീട്ടെയില്‍ ഷോപ്പുകളാണ് ആദ്യം തുടങ്ങുക. തുടങ്ങുക. സാധാരണ വില്പന കേന്ദ്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് വിസ്മയമൊരുക്കുന്ന മാളുകളാണ് ആപ്പിള്‍ വിഭാവനം ചെയ്യുന്നത്. രണ്ടോ മൂന്നോ വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. ആദ്യത്തെ മാള്‍ മുംബൈയിലും രണ്ടാമത്തേത് ഡല്‍ഹിയിലുമാണ്. മൂന്നാമത്തേത് എവിടെയെന്ന് തീരുമാനിച്ചിട്ടില്ല. ഇതാദ്യമായാണ് ആപ്പിള്‍ കമ്പനി നേരിട്ട് രാജ്യത്ത് വില്പന കേന്ദ്രങ്ങളും ഓണ്‍ലൈന്‍ സ്റ്റോറും തുറക്കുന്നത്. ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.