സ്വന്തം ലേഖകന്‍
കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ മുതല്‍ എട്ട് ദിവസം പ്രവര്‍ത്തിക്കില്ല. ഓണാവധി, മുഹറം, ശ്രീനാരായണഗുരു ജയന്തി എന്നിവ ഒന്നിച്ച് വന്നതാണ് നീണ്ട അവധിക്ക് കാരണം. എന്നാല്‍ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് രണ്ട് ദിവസം അവധിയില്ലാത്തത് ഇടപാടുകാര്‍ക്ക് ആശ്വാസം നല്‍കും. അവധി ദിവസങ്ങളിലും എ ടി എമ്മുകളും പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ബാങ്കുകള്‍ ഒരുക്കിയിട്ടുണ്ട്. 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എടിഎമ്മുകളില്‍ പണം നിറയ്ക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് ജീവനക്കാരെ ചുമതലപ്പെടുത്തും. മുഹറത്തിന് ആര്‍ജിത അവധിയായി പ്രഖ്യാപിച്ചേക്കും.

