ഡ്രൈവര്‍മാരില്ലാത്ത കാറുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ

സ്വന്തം ലേഖകന്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസും വിപ്രോയും ചേര്‍ന്ന് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ ഡ്രൈവര്‍മാരില്ലാത്ത കാറുകള്‍ നിര്‍മിക്കുന്നു. 2020 മാര്‍ച്ചോടെ കാര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ഇത്തരം കാറുകള്‍ നിരത്തിലിറങ്ങിയെങ്കിലും ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവര്‍മാരില്ലാത്ത കാറുകള്‍ ഇതുവരെ എത്തിയിരുന്നില്ല.

 

യന്ത്രവല്‍ക്കരണം, റോബോട്ടിക്സ്, മെഷീന്‍ പഠനം, നിര്‍മിത ബുദ്ധി തുടങ്ങിയ പുത്തന്‍ ടെക്നോളജി മേഖലകളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസും വിപ്രോയും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തിരുമാനം. വിപ്രോയിലെ ഗവേഷകരുടെ ശ്രമഫലമായി സ്വയം പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ റോഡുകളുടെ പ്രവചനാതീതമായ അവസ്ഥകളോട് പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന കാര്‍ നിര്‍മിക്കുക ശ്രമകരമാണ്. ഈ വെല്ലുവിളിയാണ് ഗവേഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.