സ്വന്തം ലേഖകന്‍
49 പൈസ പ്രീമിയം നല്‍കിയാല്‍ 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ. തമാശയല്ല, സംഭവം ഉള്ളത് തന്നെ. ഇന്ത്യന്‍ റെയില്‍വേയ്സ് കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് 49 പൈസക്ക് 10 ലക്ഷം രൂപവരെയുള്ള യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. ഐആര്‍സിടിസി വെബ് സൈറ്റിലൂടെയോ മൊബൈല്‍ ആപ്പുവഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇതിന് അവസരമുള്ളത്.
ഒറ്റത്തവണ ടിക്കറ്റ് എടുക്കുമ്പോള്‍ അതില്‍ എത്രപേരുണ്ടോ അവര്‍ക്കെല്ലാം 49 പൈസവീതം പ്രീമിയം നല്‍കണം. വെബ്സൈറ്റും മൊബൈല്‍ ആപ്പും വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യക്കാര്‍ക്കാണ് പരിരക്ഷ ലഭിക്കുക. മരണം, സ്ഥിരമായോ ഭാഗികമായി വൈകല്യം എന്നിവയ്ക്കാണ് പരിരക്ഷ. അപകടത്തെതുടര്‍ന്നുള്ള ആശുപത്രി ചെലവുകള്‍ക്കും കവറേജ് ലഭിക്കും.
യാത്ര ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ട്രാവല്‍ ഇന്‍ഷുറന്‍സ് എന്ന് നല്‍കിയിട്ടുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യണം. ബുക്കിങ് പൂര്‍ത്തിയായാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് എസ്എംഎസ് വഴിയും ഇ-മെയില്‍ വഴിയും പോളിസി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. നോമിനേഷനുവേണ്ടി ഒരു ലിങ്കും കൂടെയുണ്ടായിരിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ സൈറ്റിലാണ് എത്തുക. അവിടെ നോമിനിയുടെ വിവരങ്ങള്‍ നല്‍കാം. നോമിനിയുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ നിയമപരമായ അവകാശിക്കായിരിക്കും പണം ലഭിക്കുക.

