ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; വിറ്റത് 46 ലക്ഷം ടിക്കറ്റുകള്‍

സ്വന്തം ലേഖകന്‍

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബമ്പര്‍-2019 ഭാഗ്യക്കുറി 19ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ സ്ഥിരം വേദിയില്‍ മന്ത്രി ജി.സുധാകരനാണ് ഒന്നാം സമ്മാനം നറുക്കെടുക്കുക.

 

ജനപ്രതിനിധികള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക, സാംസ്കാരിക രംഗത്തുളളവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാണ് നറുക്കെടുപ്പ് നടത്തുന്നത്. ഒരു മണിക്കുറിനുളളില്‍ മുഴുവന്‍ സമ്മാനങ്ങളുടേയും നറുക്കെടുപ്പ് പൂര്‍ത്തിയാവും. മുന്നൂറ് രൂപ വിലയുളള ഓണം ബമ്പര്‍ ടിക്കറ്റ് ജൂലൈ 18നാണ് വില്പന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍  മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. നറുക്കെടുപ്പ് തത്സമയ സംപ്രേഷണം കൈരളി, ജയ്ഹിന്ദ്, ജീവന്‍, കൗമുദി ചാനലുകളില്‍ ലഭ്യമാണ്.