കോര്‍മോ: തൊഴില്‍ അന്വേഷകര്‍ക്ക് ആപ്ലിക്കേഷനുമായി ഗൂഗിള്‍

സ്വന്തം ലേഖകന്‍

തൊഴില്‍ അന്വേഷകര്‍ക്ക് ആപ്ലിക്കേഷനുമായി ഗൂഗിള്‍. കോര്‍മോ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി. 2018 ല്‍ ബംഗ്ലാദേശിലാണ് ഈ ആപ്പ് ആദ്യമായി സേവനം ലഭ്യമാക്കിയത്. തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാവിനും ഉപയോഗപ്പെടുത്താന്‍ കഴിയുന്നരീതിയിലാണ് കോര്‍മോ ഒരുക്കിയിട്ടുള്ളത്. ജോലി ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ ഡിജിറ്റല്‍ സിവി തയ്യാറാക്കാനും മറ്റു നിര്‍ദേശങ്ങളും ഇതിലൂടെ ലഭ്യമാകും.

 

ബംഗ്ലാദേശിലും പിന്നീട് ഇന്തോനേഷ്യയിലുമായി ഇതുവരെ 50,000 തൊഴില്‍ അന്വേഷകര്‍ക്ക് ആപ് പ്രയോജനപ്പെട്ടെന്ന് എന്‍.ജി.യു. തലവന്‍ ബിക്കി റസല്‍ പറഞ്ഞു. ഗൂഗിള്‍ ഇന്ത്യ ലക്ഷ്യമിടാന്‍ കാരണം രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഉയരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണവുമാണ്.