ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്ന് ഇന്ത്യന്‍ ഭാഷകൂടി

സ്വന്തം ലേഖകന്‍

ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്ന് ഇന്ത്യന്‍ ഭാഷകൂടി എത്തുന്നു. 'ഗൂഗിള്‍ ഫോര്‍ ഇന്ത്യ' എന്ന ചടങ്ങിലാണ് പ്രഖ്യാപനം . പുതുതായി എത്തുന്ന ഭാഷകള്‍ ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒറിയയും ഉറുദുവും ഇതില്‍ ഉണ്ടാകാമെന്നാണ് സൂചന.ഇതോടെ ഗൂഗിളിലെ ഇന്ത്യന്‍ ഭാഷയുടെ എണ്ണം പന്ത്രണ്ടാകും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി ഭാഷകളിലാണ് നിലവില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയുക.

 

അതോടൊപ്പം ഗൂഗിള്‍ സെര്‍ച്ചിലെ ഡിസ്കവര്‍ എന്ന ഓപ്ഷനിലൂടെ ഭാഷ തെരഞ്ഞെടുക്കാനാകും. തുടര്‍ന്ന് ആ ഭാഷയിലുള്ള വാര്‍ത്തകളും വിശേഷങ്ങളും കാണാന്‍ സാധിക്കും. ഗൂഗിള്‍ പേ, ബോലോ, ഗൂഗിള്‍ ലെന്‍സ് തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ഇന്ത്യക്കായുള്ള ഫീച്ചറുകളും ഗൂഗിള്‍ ഫോര്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.