ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 29 മുതല്‍

സ്വന്തം ലേഖകന്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കും. പ്രൈം അംഗങ്ങള്‍ക്കായി 28 ന് ഉച്ചയ്ക്ക് 12 മുതല്‍ വില്‍പന തുടങ്ങും. ഒക്ടോബര്‍ 4ന് അര്‍ദ്ധരാത്രിയാണ് ഫെസ്റ്റിവല്‍ സമാപിക്കുക. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ സ്മാര്‍ട്ട്ഫോണുകള്‍, ടിവികള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് കിഴിവുകളും ഓഫറുകളും ലഭിക്കും. തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുമെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചു.

 

മൊബൈല്‍ ഫോണുകള്‍ക്ക് എക്സ്ചേഞ്ച് ഓഫറുകളും നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭിക്കും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്കിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ അടിസ്ഥാന വിലക്ക് നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പണമടയ്ക്കുന്നതിന് നിരവധി ഓപ്ഷനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നോകോസ്റ്റ് ഇഎംഐ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ ഇഎംഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം കിഴിവ് ഇതില്‍പെടും.