മികച്ച ബാങ്ക് ചെയര്‍മാനുള്ള അവാര്‍ഡ് എന്‍.കെ. അബ്ദുറഹിമാന്

സ്വന്തം ലേഖകന്‍

ഏറ്റവും മികച്ച ചെയര്‍മാനുള്ള നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് ഫ്രോണ്ടിയേഴ്സ് അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ.അബ്ദുറഹിമാന്. ഗോവയില്‍ നടന്ന ചടങ്ങില്‍ ഗോവ സഹകരണ വകുപ്പു മന്ത്രി ഗോവിന്ദ് ഗൗഡെയില്‍ നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി. ഏറ്റവും മികച്ച ബാങ്കിംഗ് മൊബൈല്‍ ആപ്ലിക്കേഷനുള്ള പുരസ്കരവും കാരശേരി ബാങ്കിന് ലഭിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.സി. സദാനന്ദന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡെന്നി ആന്‍റണി, ഐ.ടി. ഹെഡ് മുബഷീര്‍ അലി താഹിര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.