സ്വന്തം ലേഖകന്‍
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്തെ മൊബൈല്‍ ഫോണ്‍ നമ്പറിംഗ് രീതി മാറ്റാന്‍ ഒരുങ്ങുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൊബൈല്‍ ഫോണ്‍ നമ്പറിലെ അക്കങ്ങള്‍ 10 ല്‍ നിന്ന് 11 ആയി ഉയര്‍ത്തും. ടെലിഫോണ്‍ കണക്ഷനുകളുടെ എണ്ണത്തിലെ വര്‍ധനവാണ് ഈ നീക്കത്തി കാരണം.
നിലവില്‍ 9,8,7,6 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന മൊബൈല്‍ നമ്പറിംഗ് രീതി അനുസരിച്ച് 210 കോടി നമ്പറുകള്‍ മാത്രമേ നല്‍കാന്‍ കഴിയു. എന്നാല്‍ 2050 വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് 260 കോടി നമ്പറുകളെങ്കിലും വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. മൊബൈല്‍ നമ്പര്‍ 11 അക്കമാകുന്നതോടൊപ്പം ലാന്‍ഡ്ലൈന്‍ നമ്പര്‍ 10 അക്കമാക്കുന്ന കാര്യവും ട്രായ് ആലോചിക്കുന്നുണ്ട്.

