സ്വന്തം ലേഖകന്‍
പൊതുമേഖലാ ബാങ്കുകളുടെ ഓഫീസര്‍മാരുടെ സംഘടനകള്‍ സെപ്തംബര്‍ 26, 27 തീയ്യതികളില്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവെച്ചു. സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ധനകാര്യസെക്രട്ടറി നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം മാറ്റിവെച്ചതെന്ന് യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.

