സ്വന്തം ലേഖകന്‍
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കി. ഇവയുടെ നിയന്ത്രണത്തിനായി കെ.എസ്.ആര്‍.ടി.സിക്ക് പുറമെ പ്രത്യേക സംവിധാനം ഒരുക്കും. ആദ്യഘട്ടത്തില്‍ 250 ബസുകളാണ് നിരത്തിലിറക്കുക. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡികൂടി ഉപയോഗിച്ചാണ് പദ്ധതി. ഒരു ബസിന് 2.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സബ്സിഡി കഴിഞ്ഞുള്ള തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. ഇതിനായി കിഫ്ബിയില്‍ നിന്ന് പണം കണ്ടെത്താന്‍ നടപടികള്‍ സജീവമാണ്.

