സ്വന്തം ലേഖകന്‍
തൃശൂരില്‍ നിന്ന് ഇറങ്ങുന്ന ടെസ് (തൃശ്ശൂര്‍ ഇലക്ട്രിക് സ്കൂട്ടര്‍) എന്ന സ്കൂട്ടറിന് രജിസ്ട്രേഷനോ ഓടിക്കാന്‍ ലൈസന്‍സോ വേണ്ട. പരമാവധി വേഗത 25 കിലോമീറ്ററാണ്. അതിനാലാണ് ഈ സ്കൂട്ടര്‍ രജിസ്ട്രേഷനില്‍ നിന്നും ലൈസന്‍സില്‍ നിന്നും രക്ഷപ്പെട്ടത്. തൃശൂരിലെ സെന്‍റ് തോമസ് ട്രേഡേഴ്സ് മാനേജിങ് ഡയറക്ടര്‍ അലക്സ് കള്ളിക്കാടനാണ് ടെസ് സ്കൂട്ടര്‍ നിര്‍മാതാവ്.
അയ്യന്തോള്‍ ചുങ്കത്ത് ഫാക്ടറിയും തൃശ്ശൂര്‍ എം.ജി. റോഡ് റെയില്‍പ്പാലത്തിന് സമീപം ഷോറൂമും തുറന്നിട്ടുണ്ട്. സ്വന്തം ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഘടകങ്ങളും പുറമേനിന്ന് വാങ്ങുന്നവയും ചേര്‍ത്തിണക്കിയാണിത് ടെസ് നിര്‍മിച്ചിരിക്കുന്നത്. ബാറ്ററിയുടെ ക്ഷമതയ്ക്കനുസരിച്ചാണ് വില. ഒറ്റച്ചാര്‍ജിന് 50 മുതല്‍ 200 കിലോമീറ്റര്‍ വരെ ക്ഷമതയുള്ള ഇനങ്ങളുണ്ട്. 48000 മുതല്‍ 105000 വരെയാണ് വില.

