സ്വന്തം ലേഖകന്‍
ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മഹാത്മാവിന് ലോക രാജ്യങ്ങളുടെ ആദരം. അഞ്ച് രാജ്യങ്ങള്‍ ഗാന്ധി സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. തുര്‍ക്കി, പലസ്തീന്‍, ഉസ്ബെക്കിസ്താന്‍, ലെബനന്‍, മൊറോക്കോ രാജ്യങ്ങളാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. വേറിട്ട വ്യക്തിത്വങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഉസ്ബെക്കിസ്താനും തുര്‍ക്കിയും സ്റ്റാമ്പിറക്കിയത്. എന്നാല്‍, 'പൈതൃകവും മൂല്യവും' എന്ന വിഭാഗത്തിലുള്‍പ്പെടുത്തിയാണ് പലസ്തീന്‍ ആദരവുപ്രകടിപ്പിച്ചത്.
പലസ്തീന്‍ വിവരസാങ്കേതികവകുപ്പ് മന്ത്രി ഇഷാഖ് സെദറാണ് ഗാന്ധി സ്മാരക പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയത്. ഇന്ത്യന്‍ പ്രതിനിധി പി.എ. സുനില്‍കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതോടെ ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കുന്ന രാജ്യങ്ങളുടെ എണ്ണം നൂറ് കടന്നു. ഇന്ത്യ 1948 ലാണ് ആദ്യമായി ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കുന്നത്. അമേരിക്കയാണ് ആദ്യമായി ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കിയ വിദേശ രാജ്യം. 1961 ലായിരുന്നു ഇത്.

