സൈബര്‍ സുരക്ഷ ഇന്ത്യക്ക് വന്‍ ഭീഷണിയെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍

 

ഏറ്റവും കൂടുതല്‍ സൈബര്‍ സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യമായി ഇന്ത്യ മാറിയതായി റിപ്പോര്‍ട്ട്. ദിവസവും അഞ്ച് ലക്ഷം സുരക്ഷാ ഭീഷണിയാണ് രാജ്യത്ത് ഉണ്ടാകുന്നത്. ആഗോള ശരാശരിയേക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണിത്. 2018ല്‍ ആഗോളതലത്തിലുണ്ടായ ഇത്തരം നിയമലംഘനങ്ങള്‍ 30.9 ലക്ഷം ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ അത് 18 ലക്ഷം ആയിരുന്നു. പലപ്പോഴും ഭീഷണികള്‍ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്.

 

ഡിജിറ്റല്‍ രംഗത്ത് വിദഗ്ധരായ ആറ് ലക്ഷത്തോളം പേര്‍ ഇന്ത്യയിലുണ്ട്. എന്നാല്‍, അതില്‍ 10-12 ശതമാനം മാത്രമാണ് സൈബര്‍ സുരക്ഷയില്‍ പ്രാവിണ്യമുള്ളവര്‍. ഇത് ഇന്ത്യയുടെ ഭാവിക്ക് കടുത്ത വെല്ലുവിളിയാണ്. സുരക്ഷാ ഭീഷണികളെ ഇല്ലാതാക്കാന്‍ എല്ലാ സ്ഥാപനങ്ങളും കൃത്യമായ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.