സ്വന്തം ലേഖകന്‍
ഗൂഗിള്‍ പുറത്തിറക്കുന്ന പുതിയ ഫോണിനായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് വെറുതെയായി. ഗൂഗിള്‍ പിക്സല്‍ 4, പിക്സല്‍ 4 എക്സല്‍ എന്നിവ ഇന്ത്യയില്‍ ലഭിക്കില്ല. ഈ ഫോണുകളുടെ വില്‍പ്പന ഇന്ത്യയില്‍ ഇല്ലെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ പുറത്തിറക്കിയ ഫോണുകള്‍ ഒക്ടോബര്‍ 24 മുതല്‍ ഇന്ത്യയൊഴികെ ലോകം മുഴുവന്‍ ലഭ്യമാവും.
60 ജിഗാ ഹെര്‍ട്സ് സ്പെക്ട്രം ലൈസന്‍സിങ് പ്രശ്നമാണ് ഫോണ്‍ ഇന്ത്യയില്‍ ലഭിക്കാതിരിക്കാന്‍ കാരണം. പിക്സല്‍ 4 ന് 57,000 രൂപയും പിക്സല്‍ 4 എക്സലിന് 64,000 രൂപയുമാണ് വില. കുറുപ്പ്, വെള്ള, ലിമിറ്റഡ് എഡിഷനില്‍ ഓസോ, ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. ഏറ്റവും വേഗതയേറിയ ഫെയിസ് അണ്‍ലോക്കാണ് ഗൂഗിള്‍ ഫോണുകളുടെ സവിശേഷത.

