ഏറ്റവും മികച്ച 10 ബ്രാന്‍ഡുകളില്‍ നിന്നും ഫെയ്സ്ബുക്ക് പുറത്ത്

സ്വന്തം ലേഖകന്‍

 

ലോകത്തെ ഏറ്റവും മികച്ച 10 ബ്രാന്‍ഡുകളില്‍ നിന്ന് സാമൂഹ്യമാധ്യമ രംഗത്തെ ഭീമന്മാരായ ഫെയ്സ്ബുക്ക് പുറത്തായി. കഴിഞ്ഞ വര്‍ഷം വരെ എട്ടാം സ്ഥാനത്തായിരുന്ന ഫെയ്സ്ബുക്ക് പുതിയ കണക്കുപ്രകാരം പതിനാലാം സ്ഥാനത്തേക്ക് വീണു. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഫെയ്സ്ബുക്കിക്കിന് തിരിച്ചടിയായത്. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, കൊക്കകോള, സാംസങ്, ടൊയോട്ട, മെഴ്സിഡിസ്, മക്ഡൊണാള്‍ഡ്സ്, ഡിസ്നി എന്നിവയാണ് ആദ്യ പത്തില്‍ എത്തിയ ബ്രാന്‍ഡുകള്‍.