സ്വന്തം ലേഖകന്‍
ഫെയ്സ്ബുക്കില്‍ വാര്‍ത്തകള്‍ക്കായി പ്രത്യേക ഇടം. വോള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക് പോസ്റ്റ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളുമായി ചേര്‍ന്ന് വാര്‍ത്തകള്‍ക്കായി പ്രത്യേക വിഭാഗം ഫെയ്സ്ബുക്ക് ഉടന്‍ അവതരിപ്പിക്കും. 22,000 കോടിയോളം രൂപയാണ് ഫെയ്സ്ബുക്ക് ഇതിനായി മുതല്‍മുടക്കുന്നത്. എന്നാല്‍, ഉപയോക്താക്കള്‍ക്ക് സേവനം സൗജന്യമായി ആസ്വദിക്കാനാകും. പ്രധാനപ്പെട്ട പത്ത് വാര്‍ത്തകളടങ്ങുന്ന ടോപ് ന്യൂസ് സെക്ഷനും ഉണ്ടാകും.
വിശ്വസനീയമായ വാര്‍ത്തകള്‍ നല്‍കുന്നതിനും ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരെ സഹായിക്കുന്നതിനുമാണ് ഇത്തരമൊരു പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതെന്ന് ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ജനാധിപത്യത്തിന്‍റെ അഞ്ചാം തൂണായി ഫെയ്സ്ബുക്ക് മാറിയിട്ടുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്നും ഉടന്‍തന്നെ ഇത് ജനങ്ങളിലെത്തിക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

