സ്വന്തം ലേഖകന്‍
റിലയന്‍സ് ഫൗണ്ടേഷന്‍റെ റീസൈക്കിള്‍ ഫോര്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി പുനരുപയോഗത്തിന് ശേഖരിച്ചത് 78 ടണ്‍ പ്ലാസ്റ്റിക് കുപ്പികള്‍. റിലയന്‍സിന്‍റെ മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ഇത്രയധികം ബോട്ടിലുകള്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി ശേഖരിച്ചത്.ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് പുനരുപയോഗിക്കാനുള്ള രീതിയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ ഒക്ടോബറിലാണ് റിലയന്‍സ് റീസൈക്കിള്‍ ഫോര്‍ ലൈഫ് പദ്ധതിക്ക് രൂപംനല്‍കിയത്.
പരിസ്ഥിതി സംരക്ഷണത്തിന് റിലയന്‍സ് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും പുനരുപയോഗത്തേക്കുറിച്ച് മറ്റുള്ളവര്‍ക്ക് ബോധവത്കരണം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് റീസൈക്കിള്‍ ഫോര്‍ ലൈഫ് പദ്ധതി ആരംഭിച്ചതെന്നും റിലയന്‍സ് ഫൗണ്ടേഷന്‍ സി.ഇ.ഒ. നിത അംബാനി പറഞ്ഞു. നിലവില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം റിലയന്‍സ് ഫൗണ്ടേഷന്‍റെ റീസൈക്ലിങ് യൂണിറ്റിലൂടെ ഫൈബര്‍ പോലുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനാണ് പദ്ധതി.

