ടിക്ടോക്കില്‍ 46 കോടി ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍

 

ടിക്ടോക്ക് ലോക വ്യാപകമായി 150 കോടി പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി റിപ്പോര്‍ട്ട്. അതില്‍ 31 ശതമാനം അതായത് 46 കോടി ഡൗണ്‍ലോഡിങ് നടന്നിരിക്കുന്നത് ഇന്ത്യയിലാണ്. ഇതോടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യക്ക് തൊട്ടുപിന്നാലെ നാല് കോടി ഉപയോക്താക്കളുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. മൂന്ന് കോടി ഉപയോക്താക്കളുമായി അമേരിക്ക മൂന്നാം സ്ഥാനത്താണ്.

 

150 കോടി ഡൗണ്‍ലോഡിങ് പൂര്‍ത്തിയായതോടെ ആപ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് ടിക്ടോക്. ഇവിടെ ഒന്നാം സ്ഥാനം വാട്സാപ്പിനും രണ്ടാം സ്ഥാനം ഫെയ്സ്ബുക്ക് മെസഞ്ചറിനുമാണ്. ഫെയ്സ്ബുക്ക് നാലും ഇന്‍സ്റ്റഗ്രാം അഞ്ചും സ്ഥാനങ്ങളിലുണ്ട്. 2019 ലാണ് ഇന്ത്യയില്‍ ടിക്ടോക് വ്യാപകമാകുന്നത്.