സ്വന്തം ലേഖകന്‍
ബെംഗളൂരു നഗരത്തില്‍ ദിവസവും ഒരു മണിക്കൂര്‍ സൗജന്യ ഇന്‍റര്‍നെറ്റ് സേവനം നല്‍കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വത് നാരായണ്‍. ബെംഗളുരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പത് മാസം കൊണ്ട് സൗജന്യ ഇന്‍റര്‍നെറ്റ് പദ്ധതി നടപ്പിലാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്നോളജീസുുമായി (ആക്റ്റ്) ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക. 100 കോടിയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്. ബംഗളുരു നിവാസികള്‍ക്ക് ഇതുവഴി ദിവസേന ഒരു മണിക്കൂര്‍ ഇന്‍റര്‍നെറ്റ് സൗജന്യമായി ഉപയോഗിക്കാം.

