റിയല്‍മി എക്സ് 2 പ്രോ വിപണിയിലെത്തി

സ്വന്തം ലേഖകന്‍

 

റിയല്‍മിയുടെ പുതിയ ഹാന്‍ഡ്സെറ്റ് എക്സ് 2 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍നിര സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് ചിപ്സെറ്റും 50 വാട്സ് ചാര്‍ജിംഗ് സംവിധാനവും 90 ഹെര്‍ട്സ് സ്മൂത്ത് ഡിസ്പ്ലെയുമുള്ള റിയല്‍മി എക്സ് 2 പ്രോക്ക് 29,999 രൂപയാണ് വില. റിയല്‍മി എക്സ് 2 പ്രോയുടെ രണ്ട് വകഭേദങ്ങളുണ്ട്. അടിസ്ഥാന പതിപ്പ് 8 ജി ബി റാമും 128 ജി ബി യു എഫ് എസ് 3.0 സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. ഇതിന് 29,999 രൂപയാണ് വില. 12 ജി ബി റാമും 256 ജി ബി യു എഫ് എസ് 3.0 സ്റ്റോറേജുമുള്ള മറ്റൊരു വേര്‍ഷനുണ്ട്. 33,999 രൂപയാണ് ഇതിന്‍റെ വില.