സ്വന്തം ലേഖകന്‍
റെഡ്മീ കെ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ കെ 30 ഡിസംബര്‍ 10നാണ് ചൈനീസ് വിപണിയില്‍ അവതരിക്കുന്നത്. ഫോണ്‍ ഔദ്യോഗികമായി പുറത്തിറങ്ങിയില്ലെങ്കിലും ഫീച്ചറുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 5 ജി ഫോണായിരിക്കും കെ 30 എന്നാണ് സൂചനകളെങ്കിലും നിലവില്‍ ഇതിന്‍റെ 4ജി വകഭേദത്തെ കുറിച്ചുളള വിവരങ്ങള്‍ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
6 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് വകഭേദത്തിന് ഏകദേശം 20,000 രൂപയായിരിക്കും വില. ഇതിന്‍റെ ഉയര്‍ന്ന വകഭേദങ്ങളും ഷവോമി പുറത്തിറക്കും. 64 മെഗാപിക്സലിന്‍റെ പ്രധാന കാമറയും അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സോട് കൂടിയ 13 മെഗാപിക്സല്‍ കാമറയും ഫോണിലുണ്ട്. ടെലിഫോട്ടോ ലെന്‍സുള്ള 8 മെഗാപിക്സലിന്‍റെ കാമറയും 2 മെഗാപിക്സലിന്‍റെ നാലാമതൊരു കാമറയും ഫോണിലുണ്ട്. 4500 എം.എ.എച്ച് ബാറ്ററിയുള്ള ഫോണ്‍ 27ണ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തെ പിന്തുണക്കും.

