സ്വന്തം ലേഖകന്‍
സിനിമാ താരവും ഗായികയുമായ രമ്യ നമ്പീശന്‍ യൂട്യൂബ് ചാനലുമായി രംഗത്ത്. 'രമ്യ നമ്പീശന്‍ എന്‍കോര്‍' എന്ന പേരിലാണ് പാട്ടും നൃത്തവുമൊക്കെ ഉള്‍പ്പെടുന്ന ചാനല്‍. ആകര്‍ഷകമായ ആദ്യ ടീസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നതായി രമ്യ പ്രഖ്യാപിച്ചത്. വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പരമ്പരാഗത ഗാനം അവതരിപ്പിച്ചാണ് ആദ്യ ടീസര്‍ തുടങ്ങുന്നത്. പട്ടികവര്‍ഗ വിഭാഗക്കാരായ കുട്ടികള്‍ക്കൊപ്പം 'കുഹൂകു' എന്നു തുടങ്ങുന്ന ഗാനമാണ് രമ്യ ആലപിക്കുന്നത്. ഉള്ളടക്കം കൊണ്ട് ചാനല്‍ എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയെന്ന് രമ്യ പറയുന്നു.

