രേഷ്മ അന്ന സെബാസ്റ്റ്യന്‍
വളര്‍ന്ന് വരുന്ന തലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ സുഗമമായ വിദ്യാഭ്യാസത്തിനായി സ്കൂളുകളെല്ലാം മല്‍സരിച്ച് സൗകര്യങ്ങള്‍ ഒരുക്കി കൊണ്ടിരിക്കുന്നു. ഇതില്‍ പ്രധാനമായ ഒന്നാണു സ്കൂള്‍ ബസ്. വിദ്യാര്‍ത്ഥികളുടെ ഓരോരുത്തരുത്തരുടേയും വീട് മുതല്‍ സ്കൂള്‍ വരേയും തിരിച്ചങ്ങോട്ടും തോളില്‍ വെച്ചു കൊണ്ട് പോകുന്ന അച്ഛനെ പോലെയാണു സ്കൂള്‍ ബസുകളും. ഏറ്റവും സുരക്ഷിതമായ രീതിയിലുള്ള യാത്ര പ്രദാനം ചെയ്യുന്നു.
നമ്മുടെ നാടുകളില്‍ നിന്ന് വിഭിന്നമായി വളരെ നേരത്തെ തന്നെ സ്കൂള്‍ സമയം ആരംഭിക്കുന്ന രീതിയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ ഉള്ളത്. തډൂലം മൂടല്‍മഞ്ഞു കൊണ്ടും ചെറുചാറ്റല്‍ മഴ കൊണ്ടും ദൂര കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. ഭാവി തലമുറയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന ആശങ്കാജനകമായ ഈ അവസ്ഥ ഒഴിവാക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു.
കൊളംബിയന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക് .ഡബ്ല്യു. സിര്‍ 1939ലാണ് സ്കൂള്‍ കുട്ടികളുടെ യാത്രാസുരക്ഷക്ക് വേണ്ടിയും സ്കൂള്‍ ബസുകളുടെ നിറത്തെ ഏകീകരിക്കാനുമായി സമ്മേളനം വിളിച്ച് ചേര്‍ത്തത്. ചര്‍ച്ചകള്‍ക്കവസാനം വടക്കേ അമേരിക്കയിലെ സ്കൂള്‍ ബസുകളുടെ നിറം 'മഞ്ഞ'യാക്കാന്‍ തീരുമാനിച്ചു. പിന്നീട് ഇദ്ധേഹം 'മഞ്ഞ സ്കൂള്‍ ബസിന്‍റെ പിതാവ്' എന്നറിയപ്പെട്ടു.
മഞ്ഞ നിറം കാഴ്ചക്ക് മാത്രമല്ല, സുരക്ഷയ്ക്ക് കൂടിയാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ചുവപ്പ് നിറത്തെക്കാള്‍ 1.24 മടങ്ങ് അധികം കാഴ്ച മഞ്ഞ നിറത്തിനുണ്ട്. മൂടല്‍മഞ്ഞ്/ മൂടിക്കെട്ടിയ അന്തരീക്ഷം എന്നീ സാഹചര്യങ്ങളില്‍ മറ്റു നിറങ്ങളേക്കാള്‍ കൂടുതല്‍ എടുത്ത് കാണിക്കുക മഞ്ഞ നിറമാണ്. ഇക്കാരണങ്ങളാലാണു മഞ്ഞ നിറത്തിനെ സ്കൂള്‍ ബസുകളുടെ നിറമായി തെരഞ്ഞെടുത്തത്. എന്നാല്‍ ഇതൊരു പ്രത്യേക തരം മഞ്ഞ നിറമാണു. നാരങ്ങയുടെ മഞ്ഞ നിറവും , ഓറഞ്ച് നിറവും കലര്‍ന്ന ഒരു നിറം ; പഴുത്ത മാങ്ങയുടെ മഞ്ഞ നിറം. ഈ വ്യത്യസ്ഥമായ മഞ്ഞ നിറത്തില്‍ കറുത്ത അക്ഷരങ്ങളില്‍ എഴുതുമ്പോഴാണ് വേഗത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. വടക്കെ അമേരിക്കയില്‍ തുടങ്ങി വെച്ച ഈ രീതിയാണു ഇന്ത്യ അടക്കമുള്ള ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളും പിന്തുടരുന്നത്.
ഓരോ വ്യക്തിയും രൂപപ്പെടുന്നതിന്‍റെ പ്രധാന ഘട്ടം സ്കൂള്‍ വിദ്യാഭ്യാസ കാലമാണ്. കിലോമീറ്ററുകളോളം നടന്ന് തളരാതിരിക്കാന്‍ സ്കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഓരോ സ്കൂളും വിദ്യാര്‍ത്ഥികളുടെ ആയാസം കുറക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ തന്‍റെ സന്തത സഹചാരിയായ സ്കൂള്‍ ബസുകള്‍ എന്തുകൊണ്ടാണു മഞ്ഞ നിറത്തിലിരിക്കുന്നതെന്ന് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പോലും ചിന്തിക്കുണ്ടാവില്ല.
ഇനി സ്കൂള്‍ ബസുകള്‍ കാണുമ്പോള്‍ നമ്മുടെ മനസ് മന്ത്രിക്കട്ടെ, കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളില്‍ നിന്ന് നമ്മുടെ കുരുന്നുകള്‍ക്ക് സുരക്ഷിതത്വത്തിന്‍റെ വലയം തീര്‍ക്കുന്ന സംരക്ഷണമാണ് 'മഞ്ഞ ബസ്' എന്ന്.

