5 ജി സ്പെക്ട്രം ലേലം: മതിപ്പ് വില 5.23 ലക്ഷം കോടി രൂപ

സ്വന്തം ലേഖകന്‍

 

522850 കോടി രൂപയുടെ മൂല്യം മതിക്കുന്ന 5 ജി സ്പെക്ട്രം ലേലത്തിന് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അംഗീകാരം നല്‍കി. 22 സര്‍ക്കിളുകളിലായി 8300 മെഗാ ഹേര്‍ട്സ് സ്പെക്ട്രമാണ് ലേലത്തിന് വെയ്ക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് , ഏപ്രില്‍ മാസത്തോടെയാകും ലേലം.

 

ലേലം പിടിക്കുന്ന കമ്പനി 25 ശതമാനം തുക കെട്ടിവെയ്ക്കണം. ബാക്കി തുക 16 വര്‍ഷം കൊണ്ട് കൊടുത്ത തീര്‍ത്താല്‍ മതിയാകും.ഇതുകൂടാതെ കൊച്ചി ലക്ഷദ്വീപ് സമുദ്ര കേബിള്‍ ശ്രംഖലക്കും കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിലെ 11 ദ്വീപുകള്‍ക്ക് ഇതുകൊണ്ട് നേട്ടമുണ്ടാകും. 1072 കോടി രൂപയാണ് ഇതിന്‍റെ മതിപ്പ് ചെലവ്.