ഇന്‍റര്‍നെറ്റില്ലാതെയും ചാറ്റ് ചെയ്യാം

സ്വന്തം ലേഖകന്‍

 

ഇന്‍റര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന മൂന്ന് ആപുകള്‍ പരിചയപ്പെടാം.

 

ബ്രിഡ്ജ്ഫൈ - Bridgefy

 

ഇന്‍റര്‍നെറ്റ് ഇല്ലാതെ മെസേജ് അയക്കാന്‍ സഹായിക്കുന്ന ആപാണ് ബ്രിഡ്ജിഫൈ. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലുംആപ് ലഭ്യമാകും. 100 മീറ്റര്‍ പരിധിയില്‍ ബ്ലൂടുത്ത് ഉപയോഗിച്ച് മെസേജ് അയക്കാന്‍ ബ്രിഡ്ജ്ഫൈ ഉപയോഗിച്ച് സാധിക്കും. 100 മീറ്റര്‍ അകലെയുള്ള ആള്‍ക്കാണ് മെസേജ് അയക്കേണ്ടതെങ്കില്‍ ഒരു ബ്രിഡ്ജ്ഫൈ ഉപയോക്താവ് വഴി മറ്റൊരാള്‍ക്ക് സന്ദേശം കൈമാറാം.



ഫയര്‍ചാറ്റ് - FireChat

 

ഇന്‍റര്‍നെറ്റ് ഇല്ലാത്തപ്പോള്‍ പോലും ഫോണുകളിലേക്ക് കണക്റ്റുചെയ്യാന്‍ ഈ ആപ്പ് സഹായിക്കും. ഇതിനായി ബ്രിഡ്ജിഫൈ ആപ്പിനെ പോലെ ബ്ലൂടൂത്തിനെയും വൈഫൈ ഡയറക്ടിനെയും ആശ്രയിക്കുന്ന ഒരു അപ്ലിക്കേഷനാണ് ഫയര്‍ചാറ്റ്. ഇറാഖ്, ഇക്വഡോര്‍, സ്പെയിന്‍ എന്നിവിടങ്ങളിലെ പ്രതിഷേധക്കാര്‍ക്കും ഇന്ത്യന്‍ നഗരങ്ങളിലെ ചില പ്രതിഷേധങ്ങള്‍ക്കും ആപ്ലിക്കേഷന്‍ മുന്‍പ് സഹായകരമായിട്ടുണ്ട്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന കമ്പനിയാണ് ഇത് സൃഷ്ടിച്ചത്. ഐഫോണിനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും അപ്ലിക്കേഷന്‍ ലഭ്യമാണ്.

 


ബ്രിയര്‍ - Briar



അടുത്തുള്ളവര്‍ക്ക് ബ്ലുടൂത്തും വൈ-ഫൈയും ഉപയോഗിച്ച് മെസേജയക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ബ്രിയര്‍. ആന്‍ഡ്രോയിഡിലാണ് ബ്രിയര്‍ ആപ് ലഭ്യമാവുക. ടോര്‍ നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ ലോകത്തെ നിരീക്ഷണത്തില്‍ നിന്നും ബ്രിയര്‍ ആപ് ഉപയോഗിക്കുന്നവര്‍ക്ക് രക്ഷപ്പെടാം.