ജനുവരി ഒന്നു മുതല്‍ എസ്.ബി.ഐ എ.ടി.എമ്മില്‍ പുതിയ സംവിധാനം

സ്വന്തം ലേഖകന്‍

 

അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്ബിഐ എടിഎമ്മുകളില്‍ പുതിയ സംവിധാനം. 2020 ജനുവരി ഒന്നു മുതല്‍ രാജ്യത്താകമാനം എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയരീതി നടപ്പിലാകും. ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ രീതിയാണ് എടിഎമ്മുകളില്‍ നടപ്പാക്കുന്നത്. വൈകീട്ട് എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 10,000 രൂപയ്ക്ക് മേല്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.

 

പുതിയ രീതി ഇങ്ങനെ

ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. പണം പിന്‍വലിക്കുന്നതിന് ഇത് ഉപയോഗിക്കണം.

 

പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയ ശേഷം അത് സ്ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ ഒടിപി ലഭിക്കും.

 

സ്ക്രീനില്‍ കാണിക്കുന്ന സ്ഥലത്ത് ഒടിപി നല്‍കിയാല്‍ പണം കിട്ടും.

 

നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല.

 

മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല.