വാട്സാപ്പില്‍ ഗ്രൂപ്പ് സന്ദേശങ്ങള്‍ ഇനി അപ്രത്യക്ഷമാകും

സ്വന്തം ലേഖകന്‍

 

നിശ്ചിത സമയം കഴിഞ്ഞാല്‍ സന്ദേശങ്ങള്‍ തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചര്‍ വാട്സാപ് ഉടന്‍ അവതരിപ്പിക്കും. ഗ്രൂപ്പുകളിലാണ് ഈ ഫീച്ചര്‍ ആദ്യം അവതരിപ്പിക്കുക. വാട്സാപ്പിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനിലൂടെ ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിലീറ്റ് മെസേജ് സംവിധാനം മൊത്തത്തില്‍ കൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ഗ്രൂപ്പുകളില്‍ മാത്രമായി അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

ഗ്രൂപ്പുകളില്‍ നിരവധി സന്ദേശങ്ങള്‍ വായിക്കാതെ കിടക്കുന്നത് ഒഴിവാക്കാനാണ് ഇതെന്നാണ് കമ്പനിയുടെ വിശദീകരണം. സന്ദേശങ്ങള്‍ എത്ര സമയം കഴിഞ്ഞ് ഡിലീറ്റ് ആകണം എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. ഒരു മണിക്കൂര്‍മുതല്‍ ഒരു വര്‍ഷംവരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇപ്പോള്‍ നിലവിലുള്ള ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പുത്തന്‍ ഫീച്ചറെന്നും കമ്പനി പറയുന്നു.