പ്ലാസ്റ്റിക് നിരോധന ഉത്തരവ്; അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍

 

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് പുതുവത്സര ദിനം മുതല്‍ പ്രാബല്യത്തില്‍. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും നിയമവിരുദ്ധമാകും. വ്യക്തികള്‍, കമ്പനികള്‍, കച്ചവടക്കാരുടേതടക്കമുള്ള സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവര്‍ക്കെല്ലാം നിരോധനം ബാധകമാണ്.

 

10,000 രൂപ പിഴ

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിച്ചാല്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കാം. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കാം.

 

നിരോധിച്ചവ

ക്യാരി ബാഗ് (ഏതു കനത്തിലുള്ളതും)

ടേബിള്‍മാറ്റ്

തെര്‍മോക്കോള്‍/ സ്റ്റൈറോഫോം പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കള്‍

പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, ഫോര്‍ക്ക്, സ്ട്രോ, ഡിഷ്, സ്റ്റിറര്‍ (കപ്പുകളില്‍ ടമ്പ്ളറും ഉള്‍പ്പെടും)

പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, ബാഗ്

പ്ലാസ്റ്റിക് വൂവണ്‍ ബാഗ്

പ്ലാസ്റ്റിക് പതാക

പ്ലാസ്റ്റിക് തോരണം

പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച്

ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്

500 മില്ലിക്കു താഴെയുള്ള കുടിവെള്ളക്കുപ്പി

ഗാര്‍ബേജ് ബാഗ്

പിവിസി ഫ്ലക്സ് സാധനങ്ങള്‍

വില്‍പ്പന കേന്ദ്രങ്ങളില്‍ പഴങ്ങളും പച്ചക്കറികളും പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പായ്ക്കറ്റ്

 

ഒഴിവാക്കിയത്

മുന്‍കുട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍

മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ചശേഷം വില്‍പ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക്

കവര്‍ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ പാക്കറ്റ്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റ് 

ആരോഗ്യപരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍

കംപോസ്റ്റബിള്‍ വിഭാഗത്തില്‍പ്പെടുന്ന പ്ലാസ്റ്റിക്