സ്വന്തം ലേഖകന്‍
പുതുവര്‍ഷത്തില്‍ ടെക് ലോകത്ത് വലിയ മാറ്റങ്ങളും പുത്തന്‍ കണ്ടുപിടിത്തങ്ങളും വരാനിരിക്കുന്നതേയുള്ളു. എന്നാല്‍ അതിനിടയില്‍ സ്വന്തം ഫോണിന്‍റെ സുരക്ഷയുടെ കാര്യത്തില്‍ കൂടി നാം ശ്രദ്ധിക്കണം. 2020ല്‍ സ്മാര്‍ട് ഫോണുകള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018നെ അപേക്ഷിച്ച് 2019ല്‍ 54 ശതമാനം വര്‍ധനയാണ് ഫോണ്‍ ചോര്‍ത്തലില്‍ ഉണ്ടായത്. എന്നാല്‍ 2020ല്‍ ഇത് വീണ്ടും വര്‍ധിക്കും.
മൊബൈല്‍ മാല്‍വെയര്‍, ബാങ്കിങ് വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡാറ്റാ വേഗത കൂടുന്നതിനനുസരിച്ച് സൈബര്‍ അക്രമണങ്ങളും വര്‍ധിക്കും. പ്രമുഖ അക്കൗണ്ടിങ്, കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഗ്രാന്‍റ് തോണ്‍ടണിന്‍റേതാണ് റിപ്പോര്‍ട്ട്. 94 ശതമാനം സൈബര്‍ സുരക്ഷാ വീഴ്ചകളും നമ്മളുടെ തന്നെ മനുഷ്യരുടെ പിഴവ് മൂലം സംഭവിക്കുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

