ഇലക്ട്രിക് വാഹങ്ങള്‍ക്കായി 2636 ചാര്‍ജിംഗ് സ്റ്റേഷനുകള്‍; കേരളത്തില്‍ 131 എണ്ണം

സ്വന്തം ലേഖകന്‍

 

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രാജ്യത്തെ 24 സംസ്ഥാനങ്ങളിലെ 62 നഗരങ്ങളിലായി 2636 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം. ഫെയിം ഇന്ത്യ എന്ന പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ 131 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്‍റെ ഭാഗമായാണ് ഇവ ആരംഭിക്കുന്നത്. ഇതില്‍ 1633 എണ്ണം അതിവേഗ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആയിരിക്കും.

 

ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയിലാണ് ആരംഭിക്കുക, 317 എണ്ണം. ആന്ധ്ര 266, തമിഴ്നാട് 256, ഗുജറാത്ത് 228, രാജസ്ഥാന്‍ 205, ഉത്തര്‍പ്രദേശ് 207, കര്‍ണാടകം 172, മധ്യപ്രദേശ് 159, ബംഗാള്‍ 141, തെലുങ്കാന 138, ഡല്‍ഹി 72, ചണ്ഡീഗഡ് 70, ഹരിയാന 50, മേഘാലയ 40, ബീഹാര്‍ 37, സിക്കിം 29, ജമ്മു, ശ്രീനഗര്‍, ഛത്തീസ്ഗഡ് 25 വീതം, ആസാം 20 ഒഡിഷ 18, ഉത്തരാഘണ്ഡ്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ് 10 വീതം എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍ തുറക്കുക.